ഒ​റ്റ​പ്പാ​ലം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യിലേ​ക്ക് ഇ​രു​പ​ത്തി​യ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​കാ​ൻ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.

ത​ന​ത് ഫ​ണ്ടി​ൽ നി​ന്നാ​ണ് തു​ക ന​ൽ​കു​ന്ന​ത്. സിപി​എം കൗ​ൺസി​ല​ർ​മാ​ർ ഒ​രു മാ​സ​ത്തെ ഓ​ണ​റേ​റി​യം സിഎംഡിആ​ർഎ​ഫി​ലേ​ക്ക് സം​ഭാ​വ​നയാ​യി ന​ൽ​കാ​നും തീ​രുമാ​നി​ച്ചു . ഇ​തി​നും പു​റ​മെ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി പ​ത്ത് ദി​വ​സ​ത്തെ​യും ജീ​വ​ന​ക്കാ​ർ അ​ഞ്ച് ദി​വ​സ​ത്തെ​യും പ്ര​തി​ഫ​ല​വും സിഎംഡിആ​ർഎ​ഫി ലേ​ക്ക് സം​ഭാ​വ​ന​യാ​യി ന​ൽ​കും.