അകത്തേത്തറയിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സന്ദർശനം നടത്തി
1443914
Sunday, August 11, 2024 5:38 AM IST
മലന്പുഴ: ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി അകത്തേത്തറ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന വിവിധ ജൈവവൈവിധ്യ പദ്ധതികളായ ഫോറസ്റ്റ് ഫുഡ്ഗാർഡൻ, മുളംപാർക്ക്, പഞ്ചായത്തിന്റെ സംരക്ഷിത സ്മാരകങ്ങളായ അത്താണികൾ, മരമുത്തശിയും വഴിയോര വിശ്രമ കേന്ദ്രവും, ശലഭത്താര എന്നിവ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെംബർസെക്രട്ടറി ഡോ. വി.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.
പരിപാടിയിൽ അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതകൃഷ്ണൻ, ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി മെംബർ അഡ്വ. ലിജോ പനങ്ങാടൻ, ജൈവവൈവിധ്യ ജില്ലാ കോ-ഓർഡിനേറ്റർ സിനിമോൾ, മഞ്ജു മുരളി, അർജുൻ എന്നിവർ പങ്കെടുത്തു. ആസൂത്രണംചെയ്ത് കാര്യക്ഷമമായി നടപ്പിലാക്കാവുന്ന പദ്ധതികളെ കുറിച്ച് യോഗം ചർച്ച ചെയ്തു.