ഇൻഡിഗോ എയർലൈൻസ് അബുദാബിയിലേക്കു സർവീസ് തുടങ്ങി
1443912
Sunday, August 11, 2024 5:38 AM IST
കോയമ്പത്തൂർ: ഇൻഡിഗോ എയർലൈൻസ് അബുദാബിയിലേക്ക് ആദ്യ അന്താരാഷ്ട്ര സർവീസ് ആരംഭിച്ചു. ഉദ്ഘാടന വിമാനം ഇന്നലെ രാവിലെ 7.40 ന് 168 യാത്രക്കാരുമായി പുറപ്പെട്ടു. ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തുന്ന പുതിയ റൂട്ട് കോയമ്പത്തൂരിന്റെ രാജ്യാന്തര കണക്റ്റിവിറ്റി വർധിപ്പിക്കുന്നതോടൊപ്പം വ്യാപാരത്തിനും വിനോദസഞ്ചാരത്തിനും പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
അബുദാബിയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള മടക്ക വിമാനത്തിൽ 163 യാത്രക്കാരുണ്ടായിരുന്നു. കോയമ്പത്തൂരിൽ നിന്ന് നേരിട്ട് വിമാന സർവീസുകളുള്ള മറ്റ് രണ്ട് നഗരങ്ങൾ സിംഗപ്പൂരും ഷാർജയുമാണ്.