മത്സ്യത്തൊഴിലാളിയെ ഡാമിൽ മരിച്ചനിലയിൽ കണ്ടെത്തി
1443749
Saturday, August 10, 2024 10:35 PM IST
മലമ്പുഴ: മത്സ്യത്തൊഴിലാളിയെഡാമിൽ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടെക്കാട് അമ്പലക്കാട് വീരാൻകുട്ടി(65)യെയാണ് മലമ്പുഴ ഡാമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മലമ്പുഴ ചേമ്പന ഭാഗത്ത് സാധാരണ വലയിടാറുള്ളയാളാണ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വലയിടാൻ പോയ ഇയാൾ ഏറെ വൈകീട്ടും തിരിച്ച് വരാത്തതിനെ തുടർന്ന് വീട്ടുകാർ മറ്റ് മത്സ്യതൊഴിലാളികളെ വിവരമറിയിച്ചു.
ഇവരെത്തി നടത്തിയ തെരച്ചിലിനിടയിൽ നീന്താനുപയോഗിക്കുന്ന ട്യൂബിൽ പിടിച്ച് മരിച്ച് കിടക്കുന്നതായി കണ്ടെത്തി. രാത്രി 9.30ന് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.