ക​ല്ല​ടി​ക്കോ​ട്: ഇ​ന്ത്യ​ൻ ആം ​റെ​സ് ലിം​ഗ് ഫെ​ഡ​റേ​ഷ​ൻ ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പൂരി​ൽ ന​ട​ത്തി​യ നാ​ല്പ​ത്തി​യാ​റാ​മ​ത് ദേ​ശീ​യ പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ൽ കാ​രാ​കു​റി​ശി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്കും ത​ച്ച​മ്പാ​റ സ്വ​ദേ​ശി​ക്കും വി​ജ​യം. വാ​ഴേ​മ്പു​റം ഉ​പ്പു​കു​ഴി​യി​ൽ അ​ന​സ്, വാ​ഴേ​മ്പു​റം പാ​റ​ശേരി മു​ഹ​മ്മ​ദ് സ​ാനി​യ, ത​ച്ച​മ്പാ​റ പു​ത്ത​ൻ​കു​ളം ശ്രീ​നാ​ഥ് എ​ന്നി​വ​ർ​ക്കാ​ണ് മെ​ഡ​ലു​ക​ൾ ല​ഭി​ച്ച​ത്.

90 കി​ലോ​ഗ്രാം കാ​റ്റ​ഗ​റി​യി​ൽ ഇ​ട​തു കൈ ​വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് സാ​നി​യ സ്വ​ർ​ണ​വും വ​ല​തു കൈ ​വി​ഭാ​ഗ​ത്തി​ൽ വെ​ള്ളി​യും നേ​ടി. 75 കി​ലോ​ഗ്രാം സീ​നി​യ​ർ വി​ഭാ​ഗം ഇ​ടം​കൈ ഇ​ന​ത്തി​ൽ അ​ന​സ് വെ​ള്ളി​യും നേ​ടി വാ​ഴേ​മ്പു​റം പു​ല​രി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് അം​ഗ​ങ്ങ​ളാ​യ ഇ​വ​ർ ഇ​ട​ക്കു​ർ​ശി​യി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. പ​ഞ്ച​ഗു​സ്തി​യി​ൽ ഇ​ട​തു -വ​ല​തു വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ശ്രീ​നാ​ഥി​ന്‍റെ സ്വ​ർ​ണനേ​ട്ടം.