മണ്ണാർക്കാട് പഴയ മാർക്കറ്റിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
1418505
Wednesday, April 24, 2024 6:26 AM IST
മണ്ണാർക്കാട് : മണ്ണാർക്കാട് വെള്ളാരംകുന്നിൽ പ്രവർത്തിക്കുന്ന ബിസ്മി പഴയ മാർക്കറ്റിന് തീ പിടിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം.
ഷോർട്ട് സർക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഉടമ ഇസഹാക്ക് കോട്ടപ്പുറം പറഞ്ഞു. തീ പടരുന്നതുകണ്ട നാട്ടുകാർ പോലീസിനെയും അഗ്നിശമനസേനയെയും വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് മണ്ണാർക്കാട് വട്ടമ്പലത്തുനിന്നും കോങ്ങാട് നിന്നും അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. മണ്ണാർക്കാട് പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.