പ്രതിഷേധവുമായി മാതൃവേദി വടക്കഞ്ചേരി ഫൊറോന സമിതി
1395386
Sunday, February 25, 2024 6:29 AM IST
വടക്കഞ്ചേരി: പൂഞ്ഞാറിൽ വൈദീകനെ ആക്രമിച്ച സംഭവത്തിൽ മാതൃവേദി വടക്കഞ്ചേരി ഫൊറോന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
അക്രമികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ അധികാരികൾ താമസം വരുത്തരുതെന്നും ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും ഇനിയും ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
കാടിനെ കാടായും നാടിനെ നാടായും കണ്ട് ജനജീവിതം സുരക്ഷിതമാക്കാൻ നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി അമ്മമാർ തെരുവിലിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
ഫൊറോന പ്രസിഡന്റ് സോളിതോമസ് കാടൻകാവിൽ അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. റെജി പെരുമ്പിള്ളിൽ, ഫൊറോനാ ഡയറക്ടർ ഫാ. അനു കളപ്പുരക്കൽ, ആനിമേറ്റർ സിസ്റ്റർ റോസ്മിൻ വർഗീസ്, സെക്രട്ടറി ശ്രീമതി എലിസബത്ത് സേവ്യർ, വൈസ് പ്രസിഡന്റ് സാലി സിബി, ജോയിൻ്റ് സെക്രട്ടറി സിനി ജോസ്, ട്രഷറർ സുവർണ മനോജ് എന്നിവർ പ്രസംഗിച്ചു.