കാഞ്ഞിരപ്പുഴ പഞ്ചായത്ത് അധികൃതർക്കെതിരെ നടപടി വേണം : കേരള കോണ്ഗ്രസ് (ജേക്കബ്)
1300957
Thursday, June 8, 2023 12:29 AM IST
പാലക്കാട് : നൊട്ടൻമലയിൽ അറവുമാലിന്യങ്ങൾ നീക്കം ചെയ്തു എന്ന് വ്യാജ പ്രസ്താവന നടത്തിയ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് അധികൃതരുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതരും വകുപ്പു മന്ത്രിയും തയാറാകണമെന്ന് കേരള കോണ്ഗ്രസ് (ജേക്കബ്) പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആരോപിച്ചു. യോഗത്തിൽ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.
പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ വി.ഡി. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് വി.ഡി. ഉലഹന്നാൻ, ജില്ലാ ട്രഷറർ വി.എം. തോമസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.എം. കുരുവിള, വി.അനിൽകുമാർ, പി.ഒ. വക്കച്ചൻ, ഗ്രേസി ജോസഫ്, അഡ്വ.പി.കെ. ശ്രീധരൻ, എം.എൽ. ജാഫർ, കെ.വി. സുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.