പുകയില വിരുദ്ധ ദിനാചരണം നടത്തി
1299228
Thursday, June 1, 2023 1:28 AM IST
നെന്മാറ: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നെന്മാറ ഗ്രാമപഞ്ചായത്തും, സാമൂഹികാരോഗ്യ കേന്ദ്രം നെന്മാറയും സംയുക്തമായി സ്കൂൾ കുട്ടികൾക്കായി ചിത്രരചന, പ്രസംഗ മത്സരം, സെമിനാർ എന്നിവ സംഘടിപ്പിച്ചു.
മത്സരങ്ങളിൽ നെന്മാറ പഞ്ചായത്തിലെ വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് 27 കുട്ടികൾ പങ്കെടുത്തു.
ചിത്രരചനയിൽ അനുപമ, പി.അമൃത എന്നിവരും പ്രസംഗ മത്സരത്തിൽ അനസും വിജയിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടന്ന ബോധവത്കരണ സെമിനാർ നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രകാശൻ അധ്യക്ഷനായി. നെന്മാറ സിഎച്ച്സിപിഎച്ച് നഴ്സ് കമലം, നെന്മാറ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രതിക രാമചന്ദ്രൻ , നെന്മാറ എക്സൈസ് ഓഫീസർ സുധീർ പുകയില ബോധവത്കരണ സന്ദേശം നല്കി. തുടർന്ന് മത്സര വിജയികൾക്ക് സമ്മാനവും പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. നെന്മാറ സിഎച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ ജോബ് പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പരിപാടിയിൽ ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, നെന്മാറ ബോയ്സ് സ്കൂളിലെ നാഷണൽ സർവീസ് സ്കീമിലെ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.