ജില്ലയിലെ 14 സ്കൂളുകളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ഇന്ന്
1296662
Tuesday, May 23, 2023 12:30 AM IST
പാലക്കാട് : നവകേരളം കർമപദ്ധതി 2, വിദ്യാകിരണം മിഷന്റെ ഭാഗമായി ജില്ലയിലെ 14 വിദ്യാലയങ്ങളിൽ പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് ഓണ്‍ലൈനായി നിർവഹിക്കും.
കിഫ്ബി ഫണ്ടിൽനിന്നുള്ള മൂന്ന് കോടി രൂപ ഉപയോഗിച്ച് നിർമിച്ച ജിഒഎച്ച്എസ്എസ് എടത്തനാട്ടുകര, ജിവിഎച്ച്എസ്എസ് മലന്പുഴ, ജിഎച്ച്എസ്എസ് ഷൊർണൂർ, ജിവിഎച്ച്എസ്എസ് കാരാക്കുറിശ്ശി എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.
ഒരു കോടി രൂപ വിനിയോഗിച്ച് നിർമാണം പൂർത്തിയാക്കിയ ജിയുപിഎസ് പുത്തൂർ, ജിയുപിഎസ് തത്തമംഗലം, ജിഎച്ച്എസ് നന്ദിയോട്, ജിയുപിഎസ് നല്ലേപ്പിള്ളി, ബിജിഎച്ച്എസ്എസ് വണ്ണാമട, ജിഎച്ച്എസ്എസ് ഷൊർണൂർ, ജിഎച്ച്എസ്എസ് തേങ്കുറുശ്ശി, ജിയുപിഎസ് അകത്തേത്തറ, എസ്എംജിഎച്ച്എസ്എസ് തത്തമംഗലം, ജിഎൽപിഎസ് പന്നിയങ്കര എന്നിവയുടെ ഉദ്ഘാടനവും നടക്കും.