ശാക്തീകരണത്തിന് പ്രത്യേക സാന്പത്തിക പാക്കേജ് വേണം
1283390
Sunday, April 2, 2023 12:22 AM IST
മുണ്ടൂർ: വയോജനങ്ങൾക്കും, ട്രാൻസ്ജെന്റെഴ്സിനും പാക്കേജുകൾ പ്രഖ്യാപിച്ച കേരള ബജറ്റിൽ പെൻഷൻ വർദ്ധിപ്പിക്കൽ ഉൾപ്പെടെ ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന് പ്രത്യേക സാന്പത്തിക പാക്കേജ് അനുവദിക്കാത്തത്തിൽ കേരള ഹാന്റി ക്യാപ്ഡ് വെൽഫെയർ അസോസിയേഷൻ പാലക്കാട് പുതുപരിയാരം മേഖലാ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി.
ഭിന്ന ശേഷിക്കാരുടെ ക്ഷേമത്തിന് കോവിഡാനന്തരമുള്ള ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് തൊഴിൽസാഹചര്യങ്ങൾ മെച്ചപ്പെടുത്തിയുംആദായനികുതി ഇല്ലാത്ത ഭിന്നശേഷി കുടുംബങ്ങൾക്ക് അതിജീവന ധനസഹായം പ്രഖ്യാപിച്ചും സംസ്ഥാനത്തെ ഭിന്നശേഷിസൗഹൃദസംസ്ഥാനമാക്കുക, ഭിന്നശേഷിക്കാരുടെ സാമൂഹ്യസുരക്ഷപെൻഷൻ ഉപാധിരഹിതമായി 5000 രൂപയായി ഉയർത്തുക. ഈ വിഭാഗത്തിനു പ്രത്യേക അനുകൂല്യം അനുവദിക്കണമെന്ന് സംസ്ഥാന സെക്രട്ടറി കാദർ നാട്ടിക ആവശ്യപ്പെട്ടു. മേഖലാ സമ്മേളനം കാദർ നാട്ടിക ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പ്രമോദ് എലപ്പുള്ളി അധ്യക്ഷത വഹിച്ചു.
സംസ്ഥാന വർക്കിങ് പ്രസിഡൻറ് ടി.കെ സൈതലവി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി വൈശാഖ്മുണ്ടൂർ, മഞ്ജു വണ്ടിത്താവളം, പി.ബി.അംബുജം , ഷെജ്മൽ എന്നിവർ പ്രസംഗിച്ചു.