ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
1283387
Sunday, April 2, 2023 12:21 AM IST
നെന്മാറ: നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ച് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം. ഇന്നും നാളെയും വൈകിട്ട് അഞ്ചു മണി മുതൽ മുതൽ പത്ത് മണിവരെയുള്ള സമയങ്ങളിൽ വിത്തനശേരി മുതൽ വല്ലങ്ങി, നെന്മാറ ടൗണ് അയിനംപാടം ഡിഎഫ്ഒ ജംഗ്ഷൻ വരെയുളള ഭാഗത്ത് യാതൊരുവാഹനങ്ങളും അനുവദിക്കുന്നതല്ല.
തിങ്കളാഴ്ച വേലദിവസം കാലത്ത് 10 മണി മുതൽ നെന്മാറ ടൗണിലൂടെയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ ഭാഗത്ത് നിന്നും റൂട്ട് ബസുകൾ ഒഴികെയുള്ള, ചരക്ക് വാഹനങ്ങളുൾപ്പടെയുള്ള മറ്റെല്ലാ വാഹനങ്ങളും വടക്കഞ്ചേരിയിൽ നിന്നും ആലത്തൂർ, തൃപ്പാളൂർ, കുനിശേരി, കൊടുവായൂർ, പുതുനഗരം റൂട്ടിലും ഗോവിന്ദാപുരം ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന റൂട്ട് ബസുകൾ ഒഴികെയുളള ചരക്ക് വാഹനങ്ങളുൾപ്പടെയുള്ള മറ്റെല്ലാ വാഹനങ്ങളും കൊല്ലങ്കോട്, കുരുവിക്കൂട്ടുമരം, വണ്ടിത്താവളം, തത്തമംഗലം നിന്നും പാറക്കളം, പുതുനഗരം റൂട്ടിലും പോകേണ്ടതാണ്. റൂട്ട് ബസുകൾ വടക്കഞ്ചേരി, ആലത്തൂർ ഭാഗങ്ങളിൽ നിന്നുള്ളവ അയിനംപാടത്തും, കൊല്ലംകോട് കൊടുവായൂർ ഭാഗങ്ങളിൽ നിന്നുള്ളവ വിത്തനശേരിയിലും കുനിശേരി ഭാഗത്തുനിന്നുള്ളവ കിളിയല്ലൂർ ജംഗ്ഷനിലും, പോത്തുണ്ടി, ചാത്തമംഗലം ഭാഗങ്ങളിൽ നിന്നുള്ളവ അളുവശേരിയിലും അയിലൂർ, അടിപ്പെരണ്ട ഭാഗങ്ങളിൽ നിന്നും വരുന്നവ കണിമംഗലത്തും ആളുകളെ ഇറക്കി തിരികെ പോകേണ്ടതാണ്.
മറ്റു വാഹനങ്ങളിൽ വരുന്നവർക്കായി പാർക്കിംഗ് ഏരിയ ക്രമീകരിച്ചിരിക്കുന്നവരുടെ വാഹനങ്ങൾ നിർത്തേണ്ടതാണ്. കൊല്ലംകോട് ഭാഗത്ത് നിന്നും വരുന്നവർക്കായി മുല്ലക്കൽ ഭാഗത്തും പല്ലാവൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് കൂടല്ലൂർ പാലത്തിനു സമീപമുള്ള നെൽപാടം, കവളപ്പാറ റോഡിന് ഇരു വശമുളള നെൽപാടം, കുനിശേരി, ചേരാമംഗലം ഭാഗത്ത് നിന്നും കോരാപറന്പിലും വല്ലങ്ങി ശിവക്ഷേത്രത്തിന് സമീപം. വടക്കഞ്ചേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഗംഗോത്രി സ്കൂൾ പാർക്കിംഗ് ഗ്രൗണ്ടിലും ജപമാല പള്ളിക്കു മുൻവശവും എൻഎസ്എസ് കോളജിന് സമീപവും മേലാർകോട് ഭാഗത്തു നിന്നു വരുന്ന ചെറുവാഹനങ്ങൾ ഡിഎഫ്ഒ മേലാർകോട് റൂട്ടിലുള്ള പാടത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിലും ഡിഎഫ്ഒ ഓഫീസിന് വടക്കുവശത്ത് വലതല റോഡരികിലും സജ്ജമാക്കിയിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടികളിൽ പാർക്ക് ചെയ്യേണ്ടതാണ്. മോട്ടോർ വാഹന വകുപ്പിന്റെ സേവനം വേല ദിവസങ്ങളിൽ 24 മണിക്കൂറും ലഭ്യമാണ്.