നെന്മാറ-വല്ലങ്ങി വേല; ആനചമയ പ്രദർശനം, കരിവേല, താലപ്പൊലി ഇന്ന്
1283386
Sunday, April 2, 2023 12:21 AM IST
നെന്മാറ: മൂന്നിന് നടക്കുന്ന നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ച് ഇന്ന് നെന്മാറ ദേശത്ത് ആണ്ടി വേലയും വല്ലങ്ങിയിൽ താലപ്പൊലിയും ആഘോഷിക്കും.
നെന്മാറ ദേശത്ത് 4.30ന് പഞ്ചാരിമേളവും രാത്രി 7.30ന് അമ്മി ചാരി വെടി (സാന്പിൾ വെടിക്കെട്ട്), 9 ന് ആണ്ടി വേലയും പഞ്ചവാദ്യവും മൂല സ്ഥാനത്തുനിന്നും ആരംഭിച്ച് വേട്ടക്ക് ഒരു മകൻ ക്ഷേത്രത്തിൽ അവസാനിക്കും. വല്ലങ്ങി ദേശത്ത് ശിവക്ഷേത്ര സന്നിധിയിൽ നിന്ന് വൈകീട്ട് ആറിന് എഴുന്നള്ളത്തും താലപ്പൊലിയും ആരംഭിക്കും.
ആനചമയ പ്രദർശനം ഇരുദേശങ്ങളിലും നെറ്റിപ്പട്ടം, തിടന്പ്, ആലവട്ടം, വെണ് ചാമരം, വർണകുടകൾ, വടങ്ങൾ തുടങ്ങിയവ 11 വീതം ആനകൾക്കുള്ള ചമയങ്ങൾ പ്രദർശനത്തിനുണ്ടാകും. നെന്മാറ ദേശം പബ്ലിക് വെൽഫെയർ ട്രസ്റ്റ് ഹാളിൽ പകൽ 11.30 നും, വല്ലങ്ങി ദേശം ശിവക്ഷേത്ര ഹാളിൽ വൈകിട്ട് 4.30നും പ്രദർശനം നടത്തും.