പോഷകാഹാര പാചക പരിശീലന പരിപാടി
1283078
Saturday, April 1, 2023 12:59 AM IST
മലന്പുഴ: വനിത ശിശു വികസന വകുപ്പും മലന്പുഴ ഐസിഡിഎസ്, മലന്പുഴ ഗ്രാമപഞ്ചായത്തും സംയുക്തമായി അങ്കണവാടി ടീച്ചർമാർക്കായി പോഷൻ പക്വാഡ 2023 എന്ന പേരിൽ പോഷകാഹാര പാചക പരിശീലന പരിപാടി നടത്തി. മലന്പുഴ ബ്ലോക്ക് മെന്പർ കാഞ്ചന സുദേവൻ ഉദ്ഘാടനം ചെയ്തു.
മലന്പുഴ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ അഞ്ജു ജയൻ അധ്യക്ഷയായി. സുജാത രാധാകൃഷ്ണൻ, സിമേഷ്, പഞ്ചായത്ത് സെക്രട്ടറി പ്രവീണ്‍ എന്നിവർ പ്രസംഗിച്ചു. മലന്പുഴ പഞ്ചായത്തിലെ ഇരുപതു അങ്കണവാടിയിലെ അധ്യാപകരാണ് പരിശീലനം നേടിയത്.
കുട്ടികൾ, കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വയോജനങ്ങൾ തുടങ്ങിയവരുടെ ആരോഗ്യ സംരക്ഷണമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്നതാണ് ഈ പദ്ധതിയുടെ മുദ്രാവാക്യമെന്ന് പരിപാടിക്ക് നേതൃത്വം നൽകിയ ഐസിഡിഎസ് സൂപ്പർവൈസർ കെ. ശാരദ പറഞ്ഞു.