പാലിയേക്കര ടോൾപ്ലാസയിലും പ്രതിഷേധം
1283071
Saturday, April 1, 2023 12:58 AM IST
പാലിയേക്കര: ടോൾപ്ലാസ ഓഫീസ് എഐവൈഎഫ് പ്രവർത്തകർ ഉപരോധിച്ചു. ടോൾപ്ലാസ ജീവനക്കാരുടെ ഗുണ്ടായിസം അവസാനിപ്പിക്കുക, ടോൾനിരക്ക് കുറക്കുക, തുടങ്ങി ആവശ്യങ്ങളുന്നയിച്ചാണു പ്രതിഷേധം.
എഐവൈഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവുമായെത്തിയ പ്രവർത്തകർ ടോൾ ബൂത്തുകൾ തുറന്നു വാഹനങ്ങൾ കടത്തിവിട്ടു.
ബാരിക്കേഡുകൾ വലിച്ചെറിഞ്ഞ പ്രവർത്തകർ ബൂത്തുകളിൽ നിന്ന് മുദ്രാവാക്യം മുഴക്കി ഒരു മണിക്കൂറോളം ടോൾ പിരിവ് നിർത്തിവയ്പ്പിച്ചു.
തുടർന്ന് ടോൾപ്ലാസ ഓഫീസിനു മുന്പിൽ ഉപരോധ സമരം നടത്തി.
എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം വി.കെ. വിനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബിനോയ് ഷെബീർ, പി.കെ. ശേഖരൻ, സി.യു. പ്രിയൻ, പി.എം. നിക്സൻ, പി.വി. വിവേക്, വി.എൻ. അനീഷ്, വി.ആർ. രബീഷ് തുടങ്ങിയവർ സംസാരിച്ചു.