കൊരട്ടി എംഎഎം ഹൈസ്കൂളിൽ പുതിയ കെട്ടിടസമുച്ചയം തുറന്നു
1564433
Tuesday, June 3, 2025 1:21 AM IST
കൊരട്ടി: സെന്റ്് മേരീസ് ഫൊറോന പള്ളിയുടെ കീഴിലുള്ള എംഎഎം ഹൈസ്ക്കൂളിന് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം തുറന്നു. ആയിരക്കണക്കിന് കുട്ടികളെ അക്ഷര ലോകത്തേക്ക് നയിച്ച ഹൈസ്കൂളിന്റെ കെട്ടിടം കാലപ്പഴക്കത്തിലെത്തിയ സാഹചര്യത്തിലാണ് പുതിയ കെട്ടിടത്തിന് വഴിതെളിഞ്ഞത്.
നാടിന്റെ ചിരകാലാഭിലാഷമായ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമം സ്കൂൾ മാനേജറും ഫൊറോന വികാരിയുമായ ഫാ.ജോൺസൺ കക്കാട്ട് നിർവഹിച്ചു. തുടർന്ന് കെട്ടിടത്തിന്റെ താക്കോൽ പ്രധാനാധ്യാപിക സിനു കുര്യൻ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡനന്റ്് പി.സി. ബിജു ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ വർഗീസ് തച്ചുപറമ്പൻ, ഇടവക ട്രസ്റ്റിമാരായ ജൂലിയസ് വെളിയത്ത്, ജോമോൻ ജോസ്, കേന്ദ്രസമിതി വൈസ് ചെയർമാൻ ഡോ. ജോജോ നാൽപ്പാട്ട്, പ്രിൻസിപ്പൽ രതീഷ് ആർ. മേനോൻ, പിടിഎ പ്രസിഡന്റ് അഡ്വ. കെ.ആർ. സുമേഷ് എന്നിവർ പ്രസംഗിച്ചു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, പാരീഷ് കൗൺസിൽ, സെൻട്രൽ കമ്മിറ്റി, പിടിഎ, വിദ്യാർഥികൾ അടക്കം ഒട്ടേറെ പേർ ചടങ്ങിൽ പങ്കെടുത്തു.