യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ
1565080
Thursday, June 5, 2025 7:01 AM IST
വലപ്പാട്: മുറ്റിച്ചൂർ പാലത്തിന് പടിഞ്ഞാറുള്ള യാർഡിന് സമീപം യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നാട്ടിക ചേർക്കര സ്വദേശി കുറുപ്പത്ത് വീട്ടിൽ ഹരിനന്ദനെ(23) ആണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. നാട്ടിക ചേർക്കര സ്വദേശി പീഴി വീട്ടിൽ ദേശം ബിബാഷ് (29)നെയാണ് ഹരിനന്ദനും മറ്റു രണ്ടുപേരും ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, എസ്ഐ എബിൻ, എഎസ്ഐ ചഞ്ചൽ, സിപിഒ സുനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.