തൃ​ശൂ​ർ: വേ​ന​ല​വ​ധി​ക്കു​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ളെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി വി​ദ്യാ​ല​യ​ങ്ങ​ൾ. പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​നു തു​ട​ക്കം​കു​റി​ച്ചു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​ന്നു പ്ര​വേ​ശ​നോ​ത്സ​വം ന​ട​ക്കും.
ഈ ​വ​ർ​ഷ​ത്തെ ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം പു​ത്തൂ​ർ ജി​വി​എ​ച്ച്എ​സി​ൽ ന​ട​ക്കും. രാ​വി​ലെ പ​ത്തി​നു മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ൻ​സ് അ​ധ്യ​ക്ഷ​നാ​കും. ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ത ച​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ​ഹീം വീ​ട്ടി​പ്പ​റ​ന്പി​ൽ, ഒ​ല്ലൂ​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ര​വി, പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും ജ​ന​പ്ര​തി​നി​ധി​ക​ൾ, അ​ധ്യാ​പ​ക​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.

കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സം ലോ​ക​ത്തി​നു മാ​തൃ​ക​യാ​ണെ​ന്നും ഈ ​അ​ധ്യ​യ​ന​വ​ർ​ത്തേ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം​ന​ട​ന്നെ​ന്നും മ​ന്ത്രി കെ. ​രാ​ജ​ൻ പ​റ​ഞ്ഞു.

ഒ​ന്പ​താം​ക്ലാ​സി​ലെ പ​രീ​ക്ഷ ക​ഴി​യു​ന്ന​തി​നു​മു​ന്പ് പ​ത്താം​ക്ലാ​സി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​തു ച​രി​ത്ര​മാ​ണ്. ഓ​ണ​പ്പ​രീ​ക്ഷ ക​ഴി​ഞ്ഞി​ട്ടും പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ല​ഭി​ക്കാ​തി​രു​ന്ന ഒ​രു കാ​ല​ഘ​ട്ട​മു​ണ്ടാ​യി​രു​ന്നു എ​ന്നും അ​തു മാ​റ്റി​യെ​ടു​ത്ത​ത് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.