ബൈക്കിലെത്തി മാല കവർന്നു
1565066
Thursday, June 5, 2025 6:59 AM IST
കുന്നംകുളം: പെരുമ്പിലാവ് കൊരട്ടിക്കരയിൽ ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാലകവർന്നു. ഇന്നു വൈകീട്ട് അഞ്ചരയോടെ കൊരട്ടിക്കര പെട്രോൾ പമ്പിനു സമീപമുള്ള വഴിയിൽവെച്ചായിരുന്നു സംഭവം. കൊരട്ടിക്കര സ്വദേശിനി ആത്രപ്പുള്ളി വീട്ടിൽ ശ്രീനിവാസന്റെ ഭാര്യ സുമയുടെ സ്വർണമാലയാണ് കവർന്നത്. സ്വർണ്ണമാല ആറര പവൻ ഉണ്ടെന്ന് ഇവർ പറഞ്ഞു.
സംഘത്തിന്റെ അക്രമത്തിൽ ഇവർ നിലത്ത് വീഴുകയും ചെയ്തു. ബൈക്കിൽ ഹെൽമെറ്റ് ധരിച്ച് എത്തിയ രണ്ടംഗസംഘമാണ് കവർച്ച നടത്തിയത്. കുന്നംകുളം സിഐ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.വിവിധ സിസിടിവികൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.