ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സ് ജി​ല്ല​യി​ല്‍ സ്‌​കൂ​ള്‍​പ​രി​സ​ര​ത്തു​ള്ള ക​ട​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി. നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റ​തി​നും ഉ​പ​യോ​ഗി​ച്ച​തി​നു​മാ​യി 16 കേ​സു​ക​ളും ക​ഞ്ചാ​വു​ബീ​ഡി വ​ലി​ച്ച​തി​നു മൂ​ന്നു കേ​സു​ക​ളും ക​ഞ്ചാ​വ് വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച​തി​ന് ഒ​രു കേ​സും ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 21 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

302 സ്ഥാ​പ​ന​ങ്ങ​ളും മ​യ​ക്കു​മ​രു​ന്നും നി​രോ​ധി​ത ല​ഹ​രി​പ​ദാ​ര്‍​ഥ​ങ്ങ​ളും സ്ഥി​ര​മാ​യി ക​ട​ത്തു​ന്ന​വ​രു​ടെ 81 വാ​ഹ​ന​ങ്ങ​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് പ​രി​ശോ​ധി​ച്ചു.