ബൈക്കില്‍നിന്നുവീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു
1564616
Tuesday, June 3, 2025 11:26 PM IST
പുതുക്കാട്: മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെങ്ങാലൂര്‍ കുണ്ടുകടവ് നാനാട്ടി വീട്ടില്‍ വിജയന്റെ ഭാര്യ സതി(55) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ചെങ്ങാലൂരില്‍ വച്ചായിരുന്നു സംഭവം. ഡോക്ടറെ കാണുന്നതിന് മകനോടൊപ്പം പോകുന്നതിനിടെ ബൈക്കില്‍നിന്നു വീഴുകയായിരുന്നു.
തൃശൂർ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. സംസ്കാരം നടത്തി. മക്കള്‍: സ്വാതി, ശരത്. മരുമക്കള്‍: വിനു, സ്നേഹ.