പ്രവേശനോത്സവദിനത്തിൽ വിദ്യാലയത്തിന് സ്നേഹസമ്മാനമൊരുക്കി എംഎൽഎ
1564678
Wednesday, June 4, 2025 1:27 AM IST
വടക്കാഞ്ചേരി: പ്രവേശനോത്സവദിനത്തിൽ വിദ്യാലയത്തിന് സ്നേഹസമ്മാനമൊരുക്കി സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ.
വടക്കാഞ്ചേരി സെന്റ് പയസ് യുപി സ്കൂളിലെ വിദ്യാർഥികൾക്ക് യാത്രാസൗകര്യത്തിനുവേണ്ടി തന്റെ സ്പെഷൽ വികസന ഫണ്ടിൽനിന്നാണ് സ്കൂൾ ബസ് അനുവദിച്ചത്. ബസിന്റെ ഫ്ലാഗ്ഓഫ് വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൂടിയായ സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിച്ചു.
ചടങ്ങിൽ നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ മുഖ്യപ്രഭാഷണംനടത്തി. വടക്കാഞ്ചേരി ഉപജില്ല ഓഫീസർ ഷീജ കുനിയിൽ അധ്യക്ഷതവഹിച്ചു.
മുൻ പ്രധാനാധ്യാപിക സിസ്റ്റർ റോസ് ആൻ, പിടിഎ പ്രസിഡന്റ് ജോബി പാറക്കൽ, മാനേജർ സിസ്റ്റർ അർപ്പിത, ഒഎസ്എ പ്രസിഡന്റ് പ്രസാദ് എന്നിവർ പ്രസംഗിച്ചു.