സർക്കാർ ആയുർവേദ ഡിസ്പെൻസറിക്ക് എൻഎബിഎച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ
1565074
Thursday, June 5, 2025 7:01 AM IST
വെള്ളാങ്കല്ലൂർ: പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ആയുർവേദ ഡിസ്പെൻസറിക്ക് ലഭിച്ച എൻഎബിഎച്ച് എൻട്രി ലെവൽ സർട്ടിഫിക്കറ്റ് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ കേരള ആരോഗ്യമന്ത്രി വീണ ജോർജിൽനിന്നു വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്് നിഷ ഷാജി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീല സജീവ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ്, കമ്യൂണിറ്റി ഹെൽത്ത് ഓഫീസർ ഡോ. കെ.വി. ശ്രീജ, മുൻ കമ്യൂണിറ്റി ഹെൽത്ത് ഓഫീസർ ഡോ. മുഹസ്. കെ. കരീം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
യോഗ ഹാൾ നിർമിച്ച് പ്രവർത്തന സജ്ജമാക്കൽ, ബയോമെഡിക്കൽ മാലിന്യ സംസ്കരണത്തിന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇമേജുമായി കരാറിലേർപ്പടൽ എന്നിങ്ങനെ നിരവധി നാഴികക്കല്ലുകൾ പിന്നിടുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞു.
കേരള സർക്കാർ ആയുർവേദ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും പഞ്ചായത്ത് ഭരണസമിതിയുടെയും സഹകരണത്തോടെ ആശുപത്രി വികസനസമിതിയുടെ മേൽനോട്ടത്തിൽ ജീവനക്കാരും ആശാപ്രവർത്തകരും നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ നേട്ടങ്ങളെല്ലാം കൈവരിക്കാൻ സാധിച്ചത്.