പു​ത്തൂ​ർ: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പ​ങ്കെ​ടു​ത്ത പു​ത്തൂ​ർ പോ​ലു​വ​ള​പ്പി​ൽ ര​വീ​ന്ദ്ര​നാ​ഥ​ൻ - ഷീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മേ​ജ​ർ രാ​ഹു​ൽ ര​വീ​ന്ദ്ര​നെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചു.

എ​ട്ടു​വ​ർ​ഷ​മാ​യി ഇ​ന്ത്യ​ൻ ആ​ർ​മി​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു. ജ​മ്മു​വി​ലെ ആ​ർ​ട്ടി​ലെ​റി റെ​ജി​മെ​ന്‍റി​ലാ​ണ് സേ​വ​നം ചെ​യ്യു​ന്ന​ത്. യു​ദ്ധ​മു​ഖ​ത്തെ അ​നു​ഭ​വ​ങ്ങ​ൾ രാ​ഹു​ൽ പ​ങ്കു​വ​ച്ചു. ഇ​നി ലേ ​ലാ​ഡാ​ക്കി​ലാ​ണ് നി​യ​മ​നം. ഭാ​ര്യ മേ​ജ​ർ പ​ല്ല​വി ഡോ​ക്ട​റാ​ണ്. മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കാ​തെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ഹു​ൽ എ​ത്തി​യ​ത്. മു​ൻ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജോ​ണി ചി​റ​യ​ത്ത്, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് സി​നോ​യ് സു​ബ്ര​ഹ്മ​ണ്യ​ൻ, വാ​ർ​ഡ് മെ​മ്പ​ർ ബി​ന്ദു സേ​തു​മാ​ധ​വ​ൻ, ച​ന്ദ്രാ​ന​ന്ദ​ൻ, മു​ൻ മെ​മ്പ​ർ ച​ന്ദ്ര​ൻ തെ​ങ്ങും​പി​ള്ളി, രാം​ദാ​സ് കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.