വായിച്ചറിഞ്ഞ പ്രകൃതിദുരന്തങ്ങൾ ഇന്ന് നേരനുഭവങ്ങളായി മാറി: ജില്ലാ കളക്ടർ
1565085
Thursday, June 5, 2025 7:01 AM IST
തൃശൂർ: വായിച്ചറിഞ്ഞ പ്രകൃതിദുരന്തങ്ങൾ ഇന്നു നേരനുഭവങ്ങളായി മാറിയെന്നു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ലോക പരിസ്ഥിതിദിനത്തിനോടനുബന്ധിച്ച് സാമ്പത്തികസ്ഥിതിവിവരകണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലംതെറ്റുന്ന കാലാവസ്ഥ എന്ന വിഷയത്തിൽ റിട്ട. അഗ്രോ ക്ലൈമറ്റോളജിസ്റ്റ് ഡോ. ഗോപകുമാർ ചോലയിൽ സെമിനാർ അവതരിപ്പിച്ചു. സാമ്പത്തികസ്ഥിതിവിവരവകുപ്പ് ജില്ലാ ഓഫീസ് തയാറാക്കിയ എ റിപ്പോർട്ട് ഓഫ് പൊല്യൂഷൻ ഇംപാക്ട് അപ്പോൺ എൻവയൺമെന്റ് എന്ന പുസ്തകം ജില്ലാ കളക്ടർ പ്രകാശനംചെയ്തു. പരിസ്ഥിതിസംരക്ഷണ പ്രതിജ്ഞയും ക്വിസ് മത്സരവും നടത്തി. ക്വിസ് മത്സരത്തിൽ തലപ്പിള്ളി താലൂക്കിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരായ ജോയൽ - സ്വാലിഹ ടീം ഒന്നാംസ്ഥാനം കരസ്ഥമാക്കി.
കളക്ടറേറ്റ് എക്സിക്യൂട്ടീവ് കോൺഫറൻസ് ഹാളിൽ നടന്ന സെമിനാറിൽ ഡെപ്യൂട്ടി ഡയറക്ടർ എ.പി. ഷോജൻ അധ്യക്ഷത വഹിച്ചു. സാമ്പത്തികസ്ഥിതിവിവര കണക്ക് വകുപ്പ് ഡയറക്ടർ ജി.എസ്. രജത് പരിസ്ഥിതിദിനസന്ദേശം നൽകി. റിസർച്ച് ഓഫീസർ എം.ജെ. ജസ്റ്റിൻ, എഡിഎം ടി. മുരളി, നവകേരളം കർമപദ്ധതി ജില്ലാ കോഓർഡിനേറ്റർ സി. ദിദിക, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഡോളി വർഗീസ്, റിസർച്ച് ഓഫീസർ വി. മനോജ്, അഡീഷണൽ ജില്ലാ ഓഫീസർ എം. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.