ചാ​ല​ക്കു​ടി: ട്രാം​വേ റോ​ഡി​ൽ ക​ട്ടി​പ്പൊ​ക്കം സെ​ന്‍ററി​ൽനി​ന്ന് ഗാ​ന്ധി​ന​ഗ​റി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ കാ​ന ഇ​ടി​ഞ്ഞ് ഗ​താ​ഗ​തക്കുരു​ക്ക് ഉ​ണ്ടാ​കു​ന്ന​തി​നാ​ൽ കാ​ന പു​തു​ക്കിപ്പ​ണി​ത് ക​വ​ർ​സ്ലാ​ബ് ഇ​ട്ട് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും ക​മ്യൂണി​റ്റി ഹാ​ളി​ന്‍റെ മെ​യി​ന്‍റ​ന​ൻ​സ് വ​ർ​ക്കു​ക​ൾ ഉ​ട​ൻ തീ​ർ​ക്ക​ണ​മെ​ന്നും 13-ാം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മ​ിറ്റി​യോ​ഗം ന​ഗ​ര​സ​ഭ​യോ​ടും എംഎ​ൽഎയോ​ടും ആ​വ​ശ്യ​പെ​ട്ടു.

ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു തെ​ക്കേ​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​നം യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഒ. എ​സ്. ച​ന്ദ്ര​ൻ ഉ​ദ് ഘാ​ട​നം ചെ​യ്തു. കെ.​വി. ദാ​സ​ൻ, രാ​ജേ​ഷ് ക​ങ്ങാ​ട​ൻ, നി​ധി​ൻ കു​രി​ശി​ങ്ക​ൽ, ശ​ര​ത് ഷാ​ജു, ഷൈ​ബി റൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.