ഇ​രി​ങ്ങാ​ല​ക്കു​ട: മു​കു​ന്ദ​പു​രം സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​നാ​യി ടി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നി​ല​വി​ല്‍ സി​പി​എം മാ​ള ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വും ക​ര്‍​ഷ​ക​സം​ഘം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും മാ​ള ഏ​രി​യ പ്ര​സി​ഡ​ന്‍റുമാ​ണ്.

സ്വീ​ക​ര​ണച്ചട​ങ്ങി​ല്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു മാ​യ പി.​കെ. ഡേ​വി​സ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം. ​രാ​ജേ​ഷ്. സി​പി​എം ഇ​രി​ങ്ങാ​ല​ക്കു​ട ഏ​രി​യ സെ​ക്ര​ട്ട​റി വി.​എ. മ​നോ​ജ് കു​മാ​ര്‍, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ന്‍.​കെ. ഉ​ദ​യപ്ര​കാ​ശ്, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​ബി. ല​ത്തീ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.