മസ്ജിദ് ഭണ്ഡാരമോഷണം: മുറ്റിച്ചൂർ സ്വദേശി അറസ്റ്റിൽ
1565079
Thursday, June 5, 2025 7:01 AM IST
തൃപ്രയാർ: ഇസ്ലാമിക് സെന്റർ ജുമാ മസ്ജിദിന്റെ ഭണ്ഡാരം കുത്തിപ്പൊളിച്ച് 10,000 രൂപ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മുറ്റിച്ചൂർ കോക്കാൻമുക്ക് സ്വദേശി കരിക്കപ്പീടിക വീട്ടിൽ ഷജീർ(27) ആണ് അറസ്റ്റിലായത്. മുറ്റിച്ചൂരുള്ള വീട്ടിൽനിന്നും വലപ്പാട് പോലീസാണ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, എസ്ഐ സി.എൻ. എബിൻ സിപിഒമാരായ സുനീഷ്, സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.