ക​യ്പ​മം​ഗ​ലം: ചെ​ന്ത്രാ​പ്പി​ന്നി​യി​ല്‍ മ​തി​ല്‍ ഇ​ടി​ഞ്ഞ് ദേ​ഹ​ത്തേ​ക്കു​വീ​ണ് ദ​മ്പ​തി​ക​ള്‍​ക്കു പ​രി​ക്ക്. ചെ​ന്ത്രാ​പ്പി​ന്നി അ​ലു​വ​ത്തെ​രു​വി​ന് കി​ഴ​ക്ക് മാ​ണി​യം​താ​ഴം സ്റ്റോ​പ്പി​നുസ​മീ​പ​ത്ത് ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പോ​ത്താം​പ​റ​മ്പി​ല്‍ ഗോ​പി​നാ​ഥ് (60), ഭാ​ര്യ ബേ​ബി എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്ക്. വീ​ട്ടു​പ​റ​മ്പി​ന്‍റെ മ​തി​ല്‍​ച​രി​ഞ്ഞ​തുനോ​ക്കാ​ൻ മ​തി​ലി​ന​ടു​ത്ത് എ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. പെ​ട്ടെന്ന് മ​തി​ല്‍ ഇ​രു​വ​രു​ടെ​യും ദേ​ഹ​ത്തേ​ക്കു മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും മൂ​ന്നു​പീ​ടി​ക​യി​ലെ ആം​ബു​ല​ന്‍​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.