പുതുക്കാട് മണ്ഡലം എംഎൽഎ പ്രതിഭാപുരസ്കാര വിതരണം
1564428
Tuesday, June 3, 2025 1:21 AM IST
പുതുക്കാട്: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയംനേടിയ പുതുക്കാട് മണ്ഡലത്തിലെ വിദ്യാർഥികൾക്കുള്ള എംഎൽഎ വിദ്യാഭ്യാസ പ്രതിഭാപുരസ്കാര വിതരണവും നൂറുശതമാനം വിജയംനേടിയ സ്കൂളുകൾക്കുള്ള ആദരവും നടന്നു. പുതുക്കാട് പ്രജ്യോതിനികേതൻ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
കെ.കെ. രാമചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രൻ, സബ് കളക്ടർ അഖിൽ വി. മേനോൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, എൻ. മനോജ്, അശ്വതി വിബി, കലാപ്രിയ സുരേഷ്, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൽജോ പുളിക്കൻ, പ്രജ്യോതിനികേതൻ കോളജ് ഡയറക്ടർ റവ.ഡോ. ഹർഷജൻ പഴയാറ്റിൽ, സിവിൽ സർവീസ് പരീക്ഷാവിജയി ഗംഗ ഗോപി എന്നിവർ പ്രസംഗിച്ചു.
പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ 540 വിദ്യാർത്ഥികളെയും ഹയർസെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ 245 വിദ്യാർഥികളെയുമാണ് അനുമോദിച്ചത്. 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ആദരിച്ചു. ഈ വർഷം റിട്ടയർ ചെയ്ത പ്രധാന അധ്യാപകർക്കും പുരസ്കാരം നൽകി.