കുടുംബത്തിലെ മൂന്നുപേരെ ആക്രമിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ
1565081
Thursday, June 5, 2025 7:01 AM IST
വലപ്പാട്: കഴിമ്പ്രം തവളക്കുളം സ്വദേശിയുടെ വീടിന് സമീപം കഴിഞ്ഞദിവസം രാത്രി മദ്യപിച്ച് വീട്ടുടമയെയും ഭാര്യയെയും മകളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. വലപ്പാട് കഴിമ്പ്രം സ്വദേശികളായ കോലാട്ടുപുരയ്ക്കൽ വിട്ടിൽ അനന്തു (24), ചളിങ്കാട്ടിൽ വീട്ടിൽ ശൈഷ്ണവ് (25), വെള്ളാനി വീട്ടിൽ ശ്രീരാം (20) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർ എബിൻ, സിപിഒമാരായ സുനീഷ്, ജെസ്ലിൻ തോമസ്, ശ്രാവൺ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.