മൂ​ന്നു​പീ​ടി​ക:​ ദേ​ശീ​യ​പാ​ത​യി​ൽ ക​യ്‌​പ​മം​ഗ​ലം അ​റ​വു​ശാ​ല​യി​ൽ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. യാ​ത്ര​ക്കാർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​വാ​യൂ​രി​ൽനി​ന്ന് കൊ​ടു​ങ്ങ​ല്ലൂ​രി​ലേക്കുപോ​യി​രു​ന്ന സ്വ​കാ​ര്യബ​സും വ​ട​ക്കുഭാ​ഗ​ത്തേ​ക്കു വ​ന്നി​രു​ന്ന കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ഇ​ടി​ച്ച കാ​ർ നി​ര​ങ്ങിനീ​ങ്ങി റോ​ഡ​രി​കി​ൽ നി​ർ​ത്തി​യിരു​ന്ന ബൈ​ക്കി​ലും ഇ​ടി​ച്ചി​ട്ടു​ണ്ട്. ബൈ​ക്കി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.