ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ
1565072
Thursday, June 5, 2025 7:01 AM IST
ഇരിങ്ങാലക്കുട: ഡോൺ ബോസ് കോ സ്കൂളിൽ ലഹരിവിരുദ്ധ സെമിനാർ നടത്തി. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പി.
ആർ. ബിജോയ് ഉദ്ഘാടനം ചെയ് തു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും അതു കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും സെമിനാറിൽ വിശദീകരിച്ചു. ലഹരി ഉപയോഗിക്കില്ലയെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു.
ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ഷിനോ കളപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. വിദ്യാർഥി പ്രതിനിധി അരുദ്ര നന്ദി പറഞ്ഞു.