കോ​ടാ​ലി: വേ​ന​ല​വ​ധി​ക്കാ​ല​ത്ത് ത​ട്ടു​ക​ട ന​ട​ത്തി സ്വ​രൂ​പി​ച്ച തു​ക​കൊ​ണ്ട് സ​ഹ​പാ​ഠി​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി ന​ല്‍​കി ഒ​രു കൂ​ട്ടം വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​തൃ​ക​യാ​യി.

ഇ​ഞ്ച​ക്കു​ണ്ട് ലൂ​ര്‍​ദ്ദു​പു​രം ഗ​വ.​യു​പി​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും പ​ത്തു​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ളു​മാ​യ ഒ​മ്പ​തു​പേ​രാ​ണ് അ​വ​ധി​ക്കാ​ല​ത്ത് ത​ട്ടു​ക​ട ന​ട​ത്തി​യ​ത്. ഇ​വ​രു​ടെ അ​മ്മ​മാ​ര്‍ വീ​ടു​ക​ളി​ല്‍ നി​ന്ന് ഉ​ണ്ടാ​ക്കി കൊ​ടു​ത്ത​യ​ച്ച വി​ഭ​വ​ങ്ങ​ളാ​ണ് പ​ത്തു​കു​ള​ങ്ങ​ര കു​ന്ന​ത്ത് തു​റ​ന്ന ത​ട്ടു​ക​ട​യി​ലൂ​ടെ വി​റ്റ​ഴി​ച്ച​ത്.
ഇ​തി​ലൂ​ടെ സ്വ​രൂ​പി​ച്ച തു​ക കൊ​ണ്ട് നി​ര്‍​ധ​ന കു​ടും​ബാം​ഗ​മാ​യ സ​ഹ​പാ​ഠി​ക്ക് ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​വ​ശ്യ​മാ​യ പു​സ്ത​ക​ങ്ങ​ള്‍ ഇ​വ​ര്‍ വാ​ങ്ങി . പ​ഞ്ചാ​യ​ത്തം​ഗം ലി​ന്റോ പ​ള്ളി​പ​റ​മ്പ​ന്റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പു​സ്ത​ക​ങ്ങ​ള്‍ സ​ഹ​പാ​ഠി​ക്ക് കൈ​മാ​റി​യ​ത്.