ക​ണ്ണാ​റ: ഉ​ദ​യ​പു​രം അം​ബേ​ദ്ക​ർ ന​ഗ​റി​ൽ ഒ​രു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു.

പ​ട്ടി​ക​ജാ​തി ക്ഷേ​മ​വ​കു​പ്പി​ൽ​നി​ന്ന് അം​ബേ​ദ്ക​ർ വി​ക​സ​ന​പ​ദ്ധ​തി​പ്ര​കാ​രം റോ​ഡ്, ഡ്രെ​യ്നേ​ജ്, കോ​മ്പൗ​ണ്ട് വാ​ൾ തു​ട​ങ്ങി​വ​യു​ടെ നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. പാ​ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്രി​സി​ഡ​ന്‍റ് കെ.​ആ​ർ. ര​വി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വാ​ർ​ഡ് മെ​മ്പ​ർ രേ​ഷ്മ സ​ജീ​ഷ്, നി​ർ​മി​തി​കേ​ന്ദ്രം ഉ​ദ്യോ​ഗ​സ്ഥ സ​തീ​ദേ​വി, പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ ടി.​എം. സ​ന്ധ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് സാ​വി​ത്രി സ​ദാ​ന​ന്ദ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സീ​ന ഷാ​ജു, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ഇ.​ടി. ജ​ല​ജ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബാ​ബു തോ​മ​സ്, ആ​രി​ഫ റാ​ഫി, സ്വ​പ്ന രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.