തൃ​ശൂ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ലീ​ഡേ​ഴ്സ് മീ​റ്റ് 2025ന്‍റെ ഉ​ദ്ഘാ​ട​ന​വും ഹോം​ഫോ​ർ എ​വ​രി​വ​ണ്‍ (എ​ല്ലാ​വ​ർ​ക്കും വീ​ട്) പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​ന​വും ഡി​ബി​സി​എ​ൽ​സി ഹാ​ളി​ൽ മ​ന്ത്രി കെ. ​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു.

ജി​ല്ല​യി​ലെ അ​ര​ല​ക്ഷ​ത്തോ​ളം​വ​രു​ന്ന വ്യാ​പാ​രി​ക​ൾ​ക്കും ര​ണ്ട​ര​ല​ക്ഷ​ത്തോ​ളം​വ​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​യി ഏ​ർ​പ്പെ​ടു​ത്തു​ന്ന ആ​രോ​ഗ്യ​ര​ക്ഷാ​പ​ദ്ധ​തി വീ ​കെ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര​യും ലോ​ഗോ​പ്ര​കാ​ശ​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി​യും നി​ർ​വ​ഹി​ച്ചു. ഭ​ദ്രം, ഭ​ദ്രം പ്ലസ് എ​ന്നീ പ​ദ്ധ​തി​ക​ളി​ലൂ​ടെ 41 മാ​സ​ത്തി​നി​ടെ 50 കോ​ടി വി​ത​ര​ണം ചെ​യ്ത​തി​ന്‍റെ പ്ര​ഖ്യാ​പ​നം സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞാ​വു ഹാ​ജി നി​ർ​വ​ഹി​ച്ചു.

സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​സ്. ദേ​വ​രാ​ജ​ൻ എ​ല്ലാ​വ​ർ​ക്കും വീ​ട് പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഭാ​ഗ്യ​നാ​ഥ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. വി​നോ​ദ്കു​മാ​ർ, ട്ര​ഷ​റ​ർ വി.​ടി. ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​നാ​രാ​യ​ണ​ൻ​കു​ട്ടി, പി. ​പ​വി​ത്ര​ൻ, ലൂ​ക്കോ​സ് ത​ല​ക്കോ​ട്ടൂ​ർ, സെ​ബാ​സ്റ്റ്യ​ൻ മ​ഞ്ഞ​ളി, യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. അ​ബി, വ​നി​താ വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷൈ​ന ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.