പുന്നം​പ​റ​മ്പ്: മ​ച്ചാ​ട് സെ​ന്‍റ് ആന്‍റ്ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​കമ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​ന് വ​ട​ക്കാ​ഞ്ചേ​രി ഫൊ​റോ​ന​ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ത​ര​ക​ൻ കൊ​ടി​യേ​റ്റി. ഇന്നലെ വൈ​കീ​ട്ട് പ​ള്ളി​യി​ൽ ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കി​ട​യി​ലാ​യി​രു​ന്നു കൊ​ടി​യേ​റ്റച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.​ ഇ​ന്നുമു​ത​ൽ തി​രു​നാ​ൾ ദി​നം വ​രെ വൈ​കീ​ട്ട് 5.30ന് ​ദി​വ്യ​ബ​ലി​യും നൊ​വേ​ന​യും ന​ട​ക്കും. രൂ​പ​ത​യി​ലെ വി​വി​ധ വൈ​ദിക​ർ​ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു കാ​ർ​മി​ക​രാ​കും.

തി​രു​നാ​ൾദി​വ​സം രാ​വി​ലെ പത്തിന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് പൂ​മ​ല ലി​റ്റി​ൽ ഫ്‌​ള​വ​ർ ദേ​വാ​ല​യ​ത്തി​ലെ വി​കാ​രി ഫാ.​ സി​ന്‍റൊ ​തൊ​റ​യ​ൻ ​മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​ അ​സി.​ ഡ​യ​റ​ക്ട​ർ​ ഫാ.​ജ​സ്റ്റി​ൻ പൂ​ഴി​ക്ക​ൽ തി​രു​നാ​ൾസ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ഹാ​ർ​മ​ണി ഹാ​ളി​ൽ ഊ​ട്ടു​നേ​ർ​ച്ച ആ​ശീ​ർ​വാ​ദ​വും വി​ത​ര​ണ​വും ന​ട​ക്കും.

ച​ട​ങ്ങു​ക​ൾ​ക്ക് വി​കാ​രി​ ഫാ.​ ജോ​ജോ​ എ​ട​ത്തിരു​ത്തി, മ​ദ​ർ സി​സ്റ്റ​ർ സെ​ല​സ്റ്റി (​സി​എ​സ്എ​സ്), ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.ആ​ർ. വ​ർ​ഗീ​സ്, കൈ​ക്കാ​ര​ൻ​മാ​രാ​യ വി​ൻ​സെ​ന്‍റ്് തോ​മ​സ്, വി.പി. സാ​ൻ​ജോ, വി.​ടി. ജി​നോ, വി.ജെ. ഡേ​വീ​സ്, ക​ൺ​വീ​ന​ർ​മാ​രാ​യ ജോ​ണി ചി​റ്റി​ല​പ്പി​ള്ളി, ടോ​മി​ ആ​ന്‍റോ, വി.ജെ.​ജോ​ജു, ജോ​ൺ​സ​ൻ ചി​റ​ക്കേ​ക്കാ​ര​ൻ, പി.പി. ഡേ​വീ​സ്, റീ​സ​ൺ അ​ക്ക​ര, ടി.വി. റ​പ്പാ​യി, കെ.​ജി. സിം​സ​ൺ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.​ 13​നാ​ണ് ഊ​ട്ടു​തി​രു​നാ​ൾ.