പ​ഴ​യ​ന്നൂ​ർ: കി​ള്ളി​മം​ഗ​ലം ഗ​വ. യു​പി സ്കൂ​ളി​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് ത​ല പ്ര​വേ​ശ​നോ​ത്സ​വ​വും ഭ​ര​ണ​ച്ചു​മ​രി​ന്‍റെ അ​നാ​ച്ഛാ​ദ​ന​വും ഒ​ന്നി​ച്ച് "നി​റ​മേ​ളം 2025' എ​ന്ന​പേ​രി​ൽ ന​ട​ത്തി. കെ​ട്ടി​ടോ​ദ്ഘാ​ട​നം വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഓ​ൺ​ലൈ​നി​ൽ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക്ത​ല പ്ര​വേ​ശ​നോ​ത്സ​വ​വും ഭ​ര​ണ​ഘ​ട​നാച്ചുമ​രി​ന്‍റെ അ​നാ​ച്ഛാ​ദ​ന​വും കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.ആ​ർ. പ്ര​ദീ​പ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഷ​റ​ഫ്, പാ​ഞ്ഞാ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ത​ങ്ക​മ്മ, ജി​ല്ലാപ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ആ​ർ. മാ​യ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.
പാ​ഞ്ഞാ​ൾ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​കൃ​ഷ്ണ​ൻ​കു​ട്ടി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ നി​ർ​മ​ല ര​വി​കു​മാ​ർ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ രാ​മ​ദാ​സ് കാ​റാ​ത്ത്, കെ.​വി. സ​തീ​ശ​ൻ, എ​ഇ​ഒ ഷീ​ജ കു​നി​യി​ൽ, പ​ഴ​യ​ന്നൂ​ർ ബി​പി​സി കെ. ​പ്ര​മോ​ദ്, കി​ള്ളി​മം​ഗ​ലം വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് കു​ഞ്ചു വാ​സു​ദേ​വ​ൻ ന​മ്പൂ​തിരി​പ്പാ​ട്, പാ​ഞ്ഞാ​ൾ വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് കെ. ​വി​ജ​യാ​ന​ന്ദ്, മു​ൻ പ്ര​ധാ​നാ​ധ്യാ​പി​ക ടി. ​ച​ന്ദ്രി​ക, വി​ക​സ​ന​സ​മി​തി ചെ​യ​ർ​മാ​ൻ എ.​കെ. സെ​യ്ത​ല​വി, കെ.​ആ​ർ. ബി​ന്ദു, കെ.​ബി. ല​ക്ഷ് മി, കെ.​എം. മോ​നി​ഷ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​ എ​ൻ. ബ​ർ​ജിലാ​ൽ സ്വാ​ഗ​തവും പി​ടി​എ പ്ര​സി​ഡ​ന്‍റ്് ടി.​ആ​ർ. മ​ണി​ക​ണ്ഠ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.