തൃ​ശൂ​ർ: ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​യ​ൺ​സ് ഡി​സ്ട്രി​ക്ട് 318 ഡി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വ​ന​ഭൂ​മി​ക​ളി​ൽ 25,000 സീ​ഡ്ബോ​ളു​ക​ൾ വ​ർ​ഷി​ക്കു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് വാ​ഴാ​നി അ​സു​ര​ൻ​കു​ണ്ട് ഡാം ​പ​രി​സ​ര​ത്ത് ഡി​എ​ഫ്ഒ ര​വീ​ന്ദ്ര​കു​മാ​ർ മീ​ണ നി​ർ​വ​ഹി​ക്കും.

ല​യ​ൺ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ജെ​യിം​സ് വ​ള​പ്പി​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ല​വേ​പ്പ്, വാ​ക, അ​ത്തി, അ​ര​യാ​ൽ, പു​ളി തു​ട​ങ്ങി പ​തി​ന​ഞ്ചോ​ളം വ്യ​ത്യ​സ്ത​മാ​യ വൃ​ക്ഷ​ങ്ങ​ളു​ടെ വി​ത്തു​ക​ളാ​ണ് സീ​ഡ്ബോ​ളു​ക​ളി​ൽ നി​റ​ച്ചി​രി​ക്കു​ന്ന​ത്. പൂ​മ​ല, വാ​ഴാ​നി, അ​തി​ര​പ്പി​ള്ളി, മ​ല​ക്ക​പ്പാ​റ, പീ​ച്ചി, ചി​മ്മി​നി ഡാം, ​മ​ല​മ്പു​ഴ, അ​ട്ട​പ്പാ​ടി, പൂ​ക്കോ​ട്ടും​പാ​ടം, നി​ല​മ്പൂ​ർ തു​ട​ങ്ങി​യ വ​ന​ഭൂ​മി​ക​ളി​ൽ 22 ല​യ​ൺ​സ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും സീ​ഡ് ബോ​ൾ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക.

പ​രി​സ്ഥി​തി​ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ ല​യ​ൺ​സ് ഡി​സ്ട്രി​ക്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​യ്യൂ​ർ ജ​യി​ലി​ൽ അ​ന്പ​തി​നം വ്യ​ത്യ​സ്ത​ഫ​ല​വൃ​ക്ഷ​ങ്ങ​ള​ട​ങ്ങു​ന്ന തോ​ട്ടം നി​ർ​മി​ക്കും. ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ൻ​സ് നി​ർ​വ​ഹി​ക്കും. മു​ൻ​ഗ​വ​ർ​ണ​ർ​മാ​രാ​യ ഇ.​ഡി. ദീ​പ​ക്, എം.​ഡി. ഇ​ഗ്നേ​ഷ്യ​സ്, പ​രി​സ്ഥി​തി ഡി​സ്ട്രി​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ നാ​രാ​യ​ണ​ൻ ഉ​ണ്ണി, റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ​മ​രാ​യ പി.​എം. ര​വീ​ന്ദ്ര​നാ​ഥ​ൻ, പി. ​മ​ത്താ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.