ആറ്റത്ര പള്ളിയിൽ തിരുനാളിനു കൊടിയേറി
1564196
Monday, June 2, 2025 1:19 AM IST
ആറ്റത്ര: വിശുദ്ധ അന്തോണീസിന്റെ മരണത്തിരുനാളിന് വികാരി ഫാ. ജോമോൻ മുരിങ്ങാത്തേരി കൊടിയേറ്റം നിർവഹിച്ചു. ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നി വ നടന്നു.
11 വരെ എല്ലാ ദിവസവും രാവിലെ 6.30 ന് ദിവ്യബലിയും തുടർന്ന് ഇടവക പള്ളി കപ്പേളയിലും വൈകീട്ട് ഏഴിന് കോട്ടപ്പുറം സെന്റ് ആന്റണീസ് കപ്പേളയിലും ലദീഞ്ഞ്, നൊവേന, നേർച്ച സമർപ്പണം എന്നിവ നടക്കും. തിരുനാൾ ദിനത്തിൽ രാവിലെ 10.30 നു ള്ള തിരുനാൾ ദിവ്യബലിക്ക് ബിഷപ് എമരിറ്റസ് മാർ ബോസ് കോ പുത്തൂർ മുഖ്യകാർമികനാകും. ഊട്ടുതിരുനാളിന് ട്രസ്റ്റിമാരായ ഫ്രെഡി നീലങ്കാവിൽ, കൺവീനർമാരായ എം.എൽ. റാഫേൽ, എ.വി. വിൽജോ, മദർ സിസ്റ്റർ ലിറ്റി ജോസഫ് സിഎസ്എസ് എന്നിവർ നേതൃത്വം നല്കും. 13നാണ് തിരുനാളാഘോഷം.