സിപിഎം ജില്ലാഘടകം പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ബാങ്കിനുമുന്നില്‍ ബിജെപിയുടെ പ്രതിഷേധസമരം
1564683
Wednesday, June 4, 2025 1:27 AM IST
ഇരിങ്ങാലക്കുട: ഇഡി നടപടികളുടെ പശ്ചാത്തലത്തില്‍ സിപിഎം തൃശൂര്‍ ജില്ലാ ഘടകം പിരിച്ചുവിടുക, കെ. രാധാകൃഷ്ണന് എംപി രാജിവയ്ക്കുക, സഹകാരികള്‍ക്ക് ഉടന്‍ പണം തിരിച്ചുനല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കരുവന്നൂര്‍ ബാങ്ക് ഹെഡ് ഓഫീസിന് മുന്പില് ബിജെപി മണ്ഡലം കമ്മിറ്റിപ്രതിഷേധ സമരം നടത്തി.
മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ് അധ്യക്ഷത വഹിച്ചു.
ജില്ല ജനറല്‍ സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട, കെ.പി. ഉണ്ണികൃഷ്ണന്, ജില്ല വൈസ് പ്രസിഡന്റ് പി.എസ്. അനില്‍കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം സന്തോഷ് ചെറാക്കുളം, ജില്ലാ സെക്രട്ടറിമാരായ ശ്യാംജി മാടത്തിങ്കല്‍, അജീഷ് പൈക്കാട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, മീഡിയ സെല്‍ ജില്ലാ കണ്‍വീനര്‍ ശ്രീജേഷ്, എം.വി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
മണ്ഡലം ഭാരവാഹികളായ ജോജന്‍ കൊല്ലാട്ടില്‍, അമ്പിളി ജയന്, അജയന് തറയില്‍, ടി.കെ. ഷാജു, ടൗണ്‍,പൊറത്തിശേരി ഏരിയ പ്രസിഡന്റുമാരായ ലിഷോണ്‍ ജോസ്, സൂരജ് കടുങ്ങാടന്‍, മായ അജയന്, വിജയകുമാരി അനിലന്‍, സരിത സുഭാഷ്, റീജ സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി.