റോഡരികിൽ 200 വൃക്ഷത്തൈകൾനട്ട് പറപ്പൂക്കര സെന്റ്് ജോണ്‍സ് പബ്ലിക് സ്കൂൾ
1565077
Thursday, June 5, 2025 7:01 AM IST
പറപ്പൂക്കര: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സെന്റ് ജോ ണ്‍സ് പബ്ലിക് സ്കൂൾ, തദ്ദേശസ്വയംഭരണ വകുപ്പ്, പിഡബ്ല്യുഡി, മാനേജ്മെന്റ്, സ്റ്റാഫ് എന്നിവരുടെ സഹകരണത്തോടെ മുത്രത്തിക്കര കിഴക്കുംമുറി പാടം, കോന്തിപുലം പാടം എന്നിവിടങ്ങളിൽ 200 ഓളം വൃക്ഷത്തൈകൾ ഒരേസമയത്ത് വിശിഷ്ട വ്യക്തികൾ നട്ടുപിടിപ്പിച്ചു.
കെ. കെ. രാമചന്ദ്രൻ എംഎൽഎ തൈനട്ട് ഉദ്ഘാടനം ചെയ് തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ് ഇ.കെ. അനൂപ്, സ്കൂൾ മാനേജർ ഫാ. റാഫേൽ പഞ്ഞിക്കാരൻ, അസിസ്റ്റന്റ്് മാനേജർ ഫാ. ആൽബിൻ പുതുശേരി എന്നിവരുടെ സാന്നിധ്യത്തിൽ സമീപസ്ഥാപനങ്ങളിലെ വിശിഷ്ടവ്യക്തികൾ പങ്കെടുത്തു. കൂടാതെ സ്കൂളിന്റെ മുൻ മാനേജർമാർ, സഹകാരികൾ എന്നിവർ സന്നിഹിതരായിരുന്നു.
ഇതോടനുബന്ധിച്ച് പറപ്പൂക്കര പാരിഷ് ഹാളിൽ നടന്ന യോഗം കെ. കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫാ. റാഫേൽ പഞ്ഞിക്കാരൻ അധ്യക്ഷത വഹിച്ചു.
ഫാ. ആൽബിൻ പുതുശേരി, പഞ്ചായത്ത് പ്രസിഡന്റ്് ഇ.കെ. അനൂപ്, സെക്രട്ടറി വർഗീസ് ചുള്ളിപ്പറന്പിൽ, ട്രഷറർ ജോസ് യു. ആന്റണി, പ്രിൻസിപ്പൽ ബാബു കോയിക്കര എന്നിവർ പ്രസംഗിച്ചു.