ആഷിഫിന്റെ ജീവൻ രക്ഷിക്കാൻ നാട് കൈകോർക്കുന്നു
1482278
Tuesday, November 26, 2024 7:21 AM IST
കൊടുങ്ങല്ലൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ജീവൻ രക്ഷിക്കാൻ നാട് ഒരുമിക്കുന്നു. എറിയാട് ഗ്രാമപഞ്ചായത്ത് മാടവന ആറാം വാർഡിലെ മുടവൻ കാട്ടിൽ അസ്ബു മകൻ ആഷിഫ് (27) ആണ് ജീവനുവേണ്ടി പൊരുതുന്നത്. വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് എറണാകളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയാണ്.
ജീവൻ രക്ഷിക്കാൻ മൂന്നു ശസ്ത്രക്രിയകളാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. അടിയന്തരമായി 25 ലക്ഷം രൂപ ചെലവുണ്ട്. ഇത് സംഘടിപ്പിക്കാനാണ് നാട്ടുകാർ ചികിത്സാ സഹായസമിതി രൂപീകരിച്ച് ഒറ്റ മനസോടെ പ്രവർത്തിക്കുന്നത്. ആഷിഫിന്റെ കുടുംബത്തിന് ഇത്രയും തുക കണ്ടെത്താനുള്ള സാന്പത്തിക സ്ഥിതിയില്ല. കൂലിപ്പണിചെയ്തു ജീവിക്കുന്ന ഈ കുടുംബത്തിന്റെ അത്താണിയാണ് ആഷിഫ്.
ആഷിഫിനെ ജീവിതത്തിലേക്കു തിരികെയെത്തിക്കാൻ സന്മസുള്ളവർ സഹായം നൽകണമെന്ന് ചികിത്സ സഹായസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെയർമാൻ ഫൗസിയ ഷാജഹാൻ, ജനറൽ കൺവീനർ പി.എസ്. മുജീബ് റഹ്മാൻ, ഉണ്ണി പിക്കാസോ, ടി.കെ. സുൽഫിക്കർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. താഴെക്കാണുന്ന അക്കൗണ്ടിൽ സഹായം നൽകാം. മുടവൻകാട്ടിൽ ആഷിഫ് ചികിത്സാ സഹായസമിതി, അക്കൗണ്ട് നന്പർ- 0120310000007025, ഐഎഫ്എസ്സി കോഡ്- IBKL0269KTC, കൊടുങ്ങല്ലൂർ ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക്, അഴീക്കോട് ജെട്ടി ബ്രാഞ്ച്.
ഗൂഗിൾ പേ- 9746223777.