ട്രെയിൻ തട്ടി അപകടം; രണ്ടാമത്തെയാളും മരിച്ചു
1482084
Monday, November 25, 2024 11:49 PM IST
കൊരട്ടി: മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിൻ തട്ടി ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു.
വടക്കൻ പറവൂർ സ്വദേശി വടക്കുംപാടൻ തോമസ് ഭാര്യ ഉഷയാണ് മരിച്ചത്. ഇക്കഴിഞ്ഞ 22ന് രാവിലെ 6.45ന് മുരിങ്ങൂർ ഡിവൈനിൽ നിന്ന് ധ്യാനം കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. എറണാകുളത്ത് നിന്നു വരികയായിരുന്ന ട്രെയിൻ തട്ടിയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ഇവരെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . മക്കൾ: സൽമോൻ, സഞ്ജു. മരുമകൾ: ഷാലറ്റ്. സംസ്കാരം ഇന്ന് രാവിലെ 11ന് വടക്കൻ പറവൂർ കച്ചേരിപ്പടി ജെറമിയൻസ് പള്ളിയിൽ. അപകടത്തിൽ കാസർഗോഡ് പുഞ്ചദേശം സ്വദേശി ആനശേരിയിൽ വീട്ടിൽ ജെയിംസിന്റെ ഭാര്യ റോസമ്മ (73) മരിച്ചിരുന്നു.