സെന്റ് തോമസ് കോളജിൽ ദ്വിദിന ശില്പശാല നടത്തി
1481611
Sunday, November 24, 2024 5:37 AM IST
തൃശൂർ: സെന്റ് തോമസ് കോളജ് ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ ദ്വിദിന ശില്പശാല പ്ലാന്റ് ടാക്സോണമിയ സംഘടിപ്പിച്ചു.
കോളജ് എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിയിലെ സസ്യവൈവിധ്യത്തിന്റെ കണ്ടെത്തൽ, ക്രോഡീകരണം, സംരക്ഷണം എന്നിവയെ ആസ്പദമാക്കിയുള്ള ശില്പശാലയിൽ കേരളത്തിലെ വിവിധ കോളജുകളിൽനിന്നുള്ള അധ്യാപകർ, ഗവേഷക വിദ്യാർഥികൾ, ബിരുദാനന്തര വിദ്യാർഥികൾ ഉൾപ്പെടെ 50 ലേറെ പേർ പങ്കെടുത്തു. കോളജ് പ്രിൻസിപ്പൽ ഡോ. മാർട്ടിൻ കൊളമ്പ്രത്ത് പ്രസംഗിച്ചു. ബോട്ടണി വിഭാഗം മേധാവി ഡോ. പി.വി. ആന്റോ, അസിസ്റ്റൻറ് പ്രഫസർ ഡോ. ജോബി പോൾ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും, ഗവേഷകരും ക്ലാസുകൾക്ക് നേതൃത്വംനൽകി.