വിദ്യാർഥികൾക്കും അധ്യാപകർക്കും പരിശീലന ക്യാന്പുകൾ ഞായറാഴ്ച; പ്രതിഷേധം
1481632
Sunday, November 24, 2024 5:47 AM IST
തൃശൂർ: വിദ്യാർഥികളും കുട്ടികളും പങ്കെടുക്കേണ്ട ലിറ്റിൽ കൈറ്റ്സ് പോലുള്ള പരിശീലനങ്ങൾ ഞായറാഴ്ചകളിൽ സംഘടിപ്പിക്കുന്നതിനെതിരെ പ്രതിഷേധം. അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്, കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എന്നീ അധ്യാപകസംഘടനകളാണു പ്രതിഷേധവുമായി രംഗത്തുള്ളത്.
ഞായറാഴ്ചകളിലായതിനാൽ പല പരിശീലന ക്യാമ്പുകളിലേക്കും ക്രിസ്ത്യൻ വിദ്യാർഥികളെ മനപ്പൂർവം തെരഞ്ഞെടുക്കുന്നില്ലെന്നാണ് ടീച്ചേഴ്സ് ഗിൽഡ് ആരോപണം. ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ ശനി, ഞായർ ദിവസങ്ങളിലേക്കു മാറ്റാൻ തീരുമാനിച്ചതിൽ ദുരൂഹതയുണ്ടെന്നും നേരത്തേ പല ഞായറാഴ്ചകളും പ്രവൃത്തിദിനമാക്കി സർക്കാർ ഉത്തരവിറക്കിയപ്പോഴും വലിയ എതിർപ്പുയർന്നതായും ടീച്ചേഴ്സ് ഗിൽഡ് ആരോപിച്ചു.
ആറാം പ്രവൃത്തിദിനമായ ശനിയാഴ്ചകളിൽപോലും ക്ലാസുകൾ സംഘടിപ്പിക്കരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കേയാണു ക്യാന്പ് ശനി, ഞായർ ദിവസങ്ങളിൽ സംഘടിപ്പിച്ചതെന്നു കെപിഎസ്ടിഎ ചൂണ്ടിക്കാട്ടി.