ചെമ്പൈ സംഗീതോത്സവത്തിന് ചൊവ്വാഴ്ച തിരിതെളിയും
1481617
Sunday, November 24, 2024 5:37 AM IST
ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂർദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോത്സവത്തിന് ചൊവ്വാഴ്ച തിരിതെളിയും. സംഗീതോത്സവത്തിന്റെ സുവർണ ജൂബിലി വർഷമാണിത്.
ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണജൂബിലി ആഘോഷങ്ങളാണ് ദേവസ്വം നടത്തുന്നത്. ചൊവ്വാഴ്ച വൈകിട്ട് ആറിന് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ മന്ത്രി ആർ. ബിന്ദു ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഗുരുവായൂരപ്പൻ ചെമ്പൈ സംഗീതപുരസ്കാരം വയലിൻ കലാകാരി എ. കന്യാകുമാരിക്ക് മന്ത്രി സമ്മാനിക്കും. തുടർന്ന് പുരസ്കാരജേതാവിന്റെ വയലിൻകച്ചേരി അരങ്ങേറും. ബുധനാഴ്ച രാവിലെ ഏഴു മുതൽ സംഗീതാർച്ചനകൾ തുടങ്ങും. 3000ത്തോളം സംഗീതാർഥികൾ സംഗീതാർച്ചനയിൽ പങ്കെടുക്കും.
ചെമ്പൈ സംഗീതോത്സവത്തിന്റെ ഭാഗമായുള്ള സംഗീത സെമിനാർ ഇന്നു രാവിലെ 10ന് നാരായണീയംഹാളിൽ ഗായകൻ പി. ജയചന്ദ്രൻ ഉദ്ഘാടനംചെയ്യും. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അധ്യക്ഷനാകും. ഡിസംബർ 11നാണ് ഏകാദശി ആഘോഷം.