മാർത്തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ ആഘോഷിച്ചു
1482060
Monday, November 25, 2024 7:59 AM IST
കൊടുങ്ങല്ലൂർ: അഴീക്കോട് മാർത്തോമ പൊന്തിഫിക്കൽ തീർഥകേന്ദ്രത്തിൽ മാർത്തോമാശ്ലീഹായുടെ ഭാരത പ്രവേശനത്തിരുനാളും മാർത്തോമാശ്ലീഹായുടെ വലതുകര തിരുശേഷിപ്പ് റോമിൽനിന്ന് തീർഥകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചതിന്റെ 71-ാം വാർഷികവും സംയുക്തമായി ആഘോഷിച്ചു. ഇന്നലെ നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികനായി. തിരുക്കർമങ്ങൾക്കുശേഷം വൈകീട്ട് ആറുവരെ വിശ്വാസികൾക്ക് തിരുശേഷിപ്പ് വണങ്ങി പ്രാർഥിക്കുവാൻ സൗകര്യമൊരുക്കി.
വൈകീട്ട് നാലിന് പെരിയാർ നദിയിലൂടെ അഴിമുഖംവരെ വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ആഘോഷമായ പ്രദക്ഷിണവും നടന്നു.