തൃ​ശൂ​ർ: ബ്രി​ട്ടീ​ഷ് അ​ധി​നി​വേ​ശ​ത്തി​നു​ശേ​ഷം രാ​ജ്യം ക​ണ്ട വ്യ​വ​സാ​യ അ​ധോ​ലോ​ക​ത​ല​വ​നാ​ണ് അ​ദാ​നി​യെ​ന്ന് ആ​ർ​ജെ​ഡി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​ജി​ൻ മോ​റേ​ലി പ​റ​ഞ്ഞു. വ​യ​നാ​ട് പാ​ക്കേ​ജ് അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ ജി​ല്ലാ ക​മ്മി​റ്റി തൃ​ശൂ​രി​ൽ സം​ഘ​ടി​ച്ച ഏ​ജീ​സ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തി​നു​ശേ​ഷം അ​ദാ​നി​യു​ടെ വ​ള​ർ​ച്ച ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. അ​മേ​രി​ക്ക​ൻ കോ​ട​തി അ​ദാ​നി​ക്കെ​തി​രേ കേ​സെ​ടു​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​ൻ ചാ​ര​സം​ഘ​ട​ന​യാ​യ റോ ​അ​ന്വേ​ഷ​ണം ന​ട​ത്തു​വാ​ൻ സു​പ്രീം കോ​ട​തി ഇ​ട​പെ​ടേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ർ​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ണ്‍ മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. വ​ർ​ഗീ​സ്, വി​ൻ​സ​ന്‍റ് പു​ത്തൂ​ർ, റോ​ബ​ർ​ട്ട് ഫ്രാ​ൻ​സി​സ്, റ​ഹിം വീ​ട്ടി​പ​റ​ന്പി​ൽ, കാ​വ്യ പ്ര​ദീ​പ്, ജോ​ർ​ജ് കെ.​തോ​മ​സ്, അ​ഡ്വ. പാ​പ്പ​ച്ച​ൻ വാ​ഴ​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.