കുറ്റിച്ചിറ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നാളെ
1481603
Sunday, November 24, 2024 5:37 AM IST
ചാലക്കുടി: നിർമാണം പൂർത്തീകരിച്ച കുറ്റിച്ചിറ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ 3. 30 ന് റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കുമെന്ന് സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.
44 ലക്ഷം രൂപ ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ച ഈ പ്രവൃത്തിയുടെ നിർവഹണച്ചുമതല സംസ്ഥാന നിർമിതി കേന്ദ്രക്കായിരുന്നു.
ബെന്നി ബെഹനാൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, കോടശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജെയിംസ് തുടങ്ങിയവർ പങ്കെടുക്കും.